Thursday, October 11, 2018

ഖുർആനിലെ ഭ്രൂണശാസ്ത്രം: ജനാബ് യസിർ ഖാദി ക്ക് സംഭവിച്ച അബദ്ധങ്ങൾ അക്ബർ സാഹിബി നും സംഭവിക്കുന്നുണ്ടോ? : ഒരു അന്വേഷണം.

ഖുർആനിലെ ഭ്രൂണശാസ്ത്രം: ജനാബ് യസിർ ഖാദി ക്ക് സംഭവിച്ച അബദ്ധങ്ങൾ അക്ബർ സാഹിബി നും സംഭവിക്കുന്നുണ്ടോ? : ഒരു അന്വേഷണം.
************************************
ഖുർആനിലെ ഭ്രൂണശാസ്ത്രം എന്ന വിഷയം അതിനെക്കുറിച്ച് അക്ബർ സാഹിബ് ഇറക്കിയ വീഡിയോകളും മറുപടിയായി സി രവിചന്ദ്രൻ ഇറക്കിയ വീഡിയോകളും ശ്രദ്ധിച്ച് കേട്ടശേഷം ആണ് ഞാൻ ഇൗ അവലോകനം എഴുതുന്നത്.

പക്ഷേ ഇതിന് മുമ്പ് കാര്യങ്ങൾക്ക് വ്യക്തത കിട്ടുവാൻ വേണ്ടി 5 വർഷം മുമ്പ് ഇറങ്ങിയ ഒരു വീഡിയോ അതായത് നമ്മുടെ യാസർ ഖാദി എന്ന് പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വം, ഇസ്ലാമിൽ പരിണാമസിദ്ധാന്തം അംഗീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ പരിണാമസിദ്ധാന്തത്തിന് സാധ്യതയുണ്ട് വിശദീകരിച്ചുകൊണ്ട് ഉള്ള ഒരു വീഡിയോ ഇട്ടത് കാണേണ്ടത് അത്യാവശ്യമാണ്..

ഈ വീഡിയോ അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഇറക്കിയിട്ടുള്ളത് പക്ഷേ ഈ 5 വർഷം മുമ്പ് ശാസ്ത്രം മനസ്സിലാക്കിയ ആധുനിക മനുഷ്യനെ കുറിച്ച് ഉള്ള കാഴ്ചപ്പാടല്ല ഇപ്പോൾ ശാസ്ത്രത്തിന് ഉള്ളത്. ശാസ്ത്രത്തിലെ പുതിയ കാഴ്ചപ്പാട് മാറി. അതുകൊണ്ടുതന്നെ ഈ വീഡിയോ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. കാരണം അഞ്ചുവർഷങ്ങൾക്കു മുമ്പ് ശാസ്ത്രം മനസ്സിലാക്കിയത് അനുസരിച്ചായിരുന്നു ഈ വീഡിയോ തയ്യാറാക്കിയത്. 

അഞ്ചു വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യർ ഈ ഭൂമിയിൽ വന്നിട്ട് 30 അല്ലെങ്കിൽ 40 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നാണ് ശാസ്ത്ര മനസ്സിലാക്കിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള അസ്ഥികൂടങ്ങൾ കിട്ടിയത് കാരണം ആധുനിക മനുഷ്യൻ ഭൂമിയിൽ വന്നത് രണ്ട് ലക്ഷമോ അതിലധികമോ ആയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്..

പക്ഷേ ആധുനിക മനുഷ്യർ വരുന്നതിനു മുമ്പ് മറ്റു മനുഷ്യർ 40000 വർഷങ്ങൾക്കു മുമ്പും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പുവരെ, വരച്ച ഗുഹാ ചിത്രങ്ങൾ അഞ്ചു വർഷങ്ങൾക്കു മുന്നേ തന്നെ കിട്ടിയിരുന്നു അതുകൊണ്ടാണ് നമ്മുടെ നമ്മുടെ യാസിർ പറഞ്ഞത് ആദമിന് മുൻപേ മനുഷ്യർ ഉണ്ടായിട്ടുണ്ട് എന്നും അങ്ങനെ ഉണ്ടായ മനുഷ്യർ പരിണാമത്തിലൂടെ ഉണ്ടായത് ആണെന്നുമാണ്.  😁😂.. കുരങ്ങൻ മനുഷ്യനായത് ആണോ ആവോ 😂😃

 അതായത് ശാസ്ത്രത്തിന് അനുസരിച്ച് ഖുർആനിനെ വ്യാഖ്യാനിക്കുകയും പരിണാമസിദ്ധാന്തത്തെ ഇസ്ലാമിൽ കടത്തി കൂട്ടാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്തത് യാസിർ ആണ്.
 
പക്ഷേ അല്ലാഹു ഖുർആനിൽ പറയുന്നത് മനുഷ്യരെ എല്ലാവരെയും സൃഷ്ടിച്ചത് ഒരേ മാതാവിൽനിന്നും ഒരേ പിതാവിൽ നിന്നും അന്നാണ്. ആദമിന് ആദ്യം സൃഷ്ടിച്ചു. പിന്നീട് ഹവ്വാ ബീവിയെ  ആദമി ല്‌ നിന്ന് സൃഷ്ടിച്ചു.

അതായത് ഇക്കാണുന്ന ആധുനിക മനുഷ്യരെല്ലാം ആദം സന്തതികൾ ആണ് എന്നാണ് ഇസ്ലാം പറയുന്നത്. 
നമ്മുടെ Yasar  ഖാദി ആകട്ടെ ഇസ്ലാമിനെ അംഗീകരിക്കണോ അഥവാ ശാസ്ത്രത്തെ അംഗീകരിക്കണോ എന്ന സന്ദേഹത്തിൽ ആവുകയും ചെയ്യുകയും ചെറിയ വ്യാഖ്യാനങ്ങൾ നൽകി ശാസ്ത്രത്തെ അംഗീകരിക്കാൻ വെമ്പൽ കൊള്ളുകയും ചെയ്തു. പക്ഷേ അഞ്ചു വർഷങ്ങൾക്കുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.! ആധുനിക മനുഷ്യർ വിചാരിച്ചതിനേക്കാൾ മുമ്പേ ഈ ലോകത്തുണ്ട്. ശാസ്ത്രം ആദ്യം മനസ്സിലാക്കിയത് അബദ്ധമായിരുന്നു.!
മാറിമറിയുന്ന ശാസ്ത്രത്തിന് ഒപ്പിച്ചു കൊണ്ട് ഖുർആനിനെ വ്യാഖ്യാനിക്കുമ്പോൾ വർഷം കഴിയുന്തോറും വ്യാഖ്യാനങ്ങളും മാറ്റിമറിക്കുന്നു.😨😨.

 ഇത്തരം മഹാ അബദ്ധങ്ങൾ yasar  ഖാടിക്ക്   സംഭവിച്ചപോലെ എം എം അക്ബറിന് സംഭവിക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചിന്തനീയമായ വിഷയം.
 
മലയാള വായനക്കാർക്ക് യാസർ പറഞ്ഞത് എന്താണെന്ന് ഞാൻ ചുരുക്കി വിവരിക്കാം.
അദ്ദേഹത്തിൻറെ വാക്കുകളിലേക്ക് നമുക്ക് കടക്കാം.
____________________________
ക്രൈസ്തവലോകം ശാസ്ത്രത്തിന് എതിരായിരുന്നു കൈതവം ഭരണം ഉണ്ടായപ്പോൾ എല്ലാം ശാസ്ത്ര വിരുദ്ധത ഉണ്ടാവുകയും പുരോഗതിക്ക് പകരം ഉണ്ടാവുകയും ചെയ്തു. ക്രൈസ്തവ ഭരണം മാറിയപ്പോൾ ശാസ്ത്ര വികസിച്ചു പുരോഗമനം ഉണ്ടായി. ക്രൈസ്തവർ പറയുന്നത് മനുഷ്യർ വന്നിട്ട് ഇവിടെ ആറായിരം വർഷങ്ങളാണ് മാത്രം ആയിട്ടുള്ളൂ എന്നാണ്. ഇതൊരിക്കലും ഇസ്ലാമികമായ കാഴ്ചപ്പാടല്ല. ഇത് വലിയ അബദ്ധമാണ്.ഇരുപതിനായിരം വർഷങ്ങൾക്കുമുമ്പ് ഒക്കെ മുൻപ് ഉള്ള ആധുനിക മനുഷ്യരുടെ അസ്ഥികൂടങ്ങൾ പല സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.
 എന്നാൽ ആദമിനും നൂഹ് നബിക്കും നടുവിൽ 10 തലമുറ ഉണ്ടായിട്ടുണ്ട് എന്ന് ഒരു ഹദീസ് ഉണ്ടു. ഒരു തലമുറക്ക് ആയിരം വർഷം കൂട്ടിയാൽ തന്നെ പതിനായിരം വർഷങ്ങൾ മാത്രമേ ആവുകയുള്ളൂ. അങ്ങനെ നോക്കിയാൽ മുപ്പതിനായിരമോ നാല്പതിനായിരം വർഷങ്ങൾ മാത്രമാണ് ആദം വന്നിട്ട് ആവുക. അപ്പോൾ അങ്ങനെയാണ് അമ്പതിനായിരം വർഷങ്ങൾക്കു മുമ്പ് ഗുഹാവാസികൾ വരച്ചചിത്രങ്ങൾ കെട്ടുക?
അപ്പോൾ ഖുർആൻ തെറ്റും ശാസ്ത്രം ശരിയുമാണ് പരിണാമത്തിലൂടെ ആണ്   ഒരു വിഭാഗം മനുഷ്യർ ഉണ്ടായത്. ആധുനിക മനുഷ്യർ വരുന്നതിനു മുമ്പ് വേറെ പ്രാചീന മനുഷ്യർ ഇവിടെ ഉണ്ടായിരുന്നു.
ഈ പ്രാചീന മനുഷ്യരെല്ലാം ഒരുവേള പരിണാമ വഴിയാണ് ഉണ്ടായിരിക്കുക.
.

അതായത് വിവിധ രീതിയിലുള്ള മനുഷ്യ വർഗ്ഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ആദം മണ്ണിൽ നിന്നുള്ള മനുഷ്യവർഗ്ഗം അതായത് ആധുനിക മനുഷ്യർ വന്നിട്ട് 40 ,000  വർഷങ്ങളേ ആയിട്ടുള്ളൂ. ഈ ആദമിനെ പരിണാമത്തിലൂടെ അല്ലാതെ അല്ലാഹു പ്രത്യേകമായി ഇറക്കിയതാണ്. ശാസ്ത്രം പറയുന്നത് ആധുനിക മനുഷ്യർ വന്നിട്ട് 40 വർഷങ്ങളായി എന്നാണല്ലോ. ഇസ്ലാമിക വിശ്വാസപ്രകാരം ആദം നബിയും നൂഹ് നബിയും അതിനിടയിലുള്ള തലമുറകളും എല്ലാം കൂട്ടിയാൽ ഏകദേശം മുപ്പതിനായിരം അല്ലെങ്കിൽ 40000 വർഷങ്ങൾക്ക് മുമ്പാണ് ആദം നബി ഈ ഭൂമിയിൽ വന്നത്..
മറ്റു മനുഷ്യ വർഗ്ഗങ്ങൾ പരിണാമത്തിലൂടെ ഉണ്ടായിരിക്കാം.ശാസ്ത്ര പ്രകാരം കിട്ടുന്ന 40,000 വർഷങ്ങൾക്ക് മുമ്പുള്ള ആധുനിക മനുഷ്യർ എന്ന് പറയുന്നത് ആദം സന്തതികൾ ആയിരിക്കാം. ഈ ആദം നബിയെ അല്ലാഹു നേരിട്ട് ഇറക്കിയത് ആയിരിക്കണം.
--________
ഇങ്ങനെ പോകുന്നു ജനാബ് Yasir qhad  യുടെ ചിന്താധാരകൾ 😕😨
__________________________
മുകളിൽ പറഞ്ഞ പോലെയാണ് യാസർ താത്ത പരിശുദ്ധ ഖുർആനിനെ ശാസ്ത്രത്തിന് ഒപ്പിച്ചു കൊണ്ട് വ്യാഖ്യാനിച്ചത്.!
പക്ഷേ അഞ്ചു വർഷങ്ങൾക്കുശേഷം ശാസ്ത്രം വീണ്ടും മാറി പുതിയ അസ്ഥികൂടങ്ങൾ എടുത്തു പരിശോധിച്ചപ്പോൾ ആധുനിക മനുഷ്യർ വന്നിട്ട് രണ്ട് ലക്ഷം വർഷങ്ങളായി. Janab yasar കാന്തിക്ക് വീണ്ടും വ്യാഖ്യാന മാറ്റേണ്ടിവരും.!
സത്യത്തിൽ ഏതാണ് ശരിയായ സമീപനം?
യഥാർത്ഥത്തിൽ. നൂഹ് നബിക്കും ആദം നബിക്കും ഇടയിൽ  എത്ര തലമുറകൾ കഴിഞ്ഞു പോയി എന്ന് പരിശുദ്ധ ഖുർആൻ പറഞ്ഞിട്ടില്ല
നൂഹ് നബിയും ഇബ്രാഹിം നബിയും തമ്മിൽ എത്ര തലമുറകളുടെ അന്തരം ഉണ്ട് എന്ന് നമുക്കറിയില്ല. പക്ഷേ ഒരു ലക്ഷത്തിലധികം പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട് എന്നതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് തീർച്ചയായും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ഇവിടെ ഉണ്ട് എന്നാണ്. എത്രയാണെന്ന് കൃത്യമായി കണക്കാക്കാൻ സാധ്യമല്ല അപ്പോൾ ഒരു കാര്യം വ്യക്തം ആധുനിക മനുഷ്യർ വന്നിട്ട് രണ്ടു ലക്ഷം വർഷങ്ങൾ കഴിഞ്ഞു അല്ലെങ്കിൽ  2 ലക്ഷം വർഷങ്ങൾക്ക്   ഉള്ളിൽ ആയിരിക്കാം. എത്ര  എത്ര തലമുറകൾ നശിപ്പിച്ചു എന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.
ഇതുപോലെ എംഎം അക്ബർ സാഹിബ് ഫിർഔൻ ജഡം കൈറോ മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് പ്രസംഗിച്ചിരുന്നു. ഇപ്പോൾ വിസ്ഡം വിഭാഗത്തിലെ അബ്ദുള്ള ബാസിൽ ആണ് ഇതൊക്കെ നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
വിസ്ഡം വിഭാഗത്തിലെ ചിലർ ഇതിനെ നിഷേധിച്ചു സോഷ്യൽ മീഡിയയിൽ വന്നതിനേ യുക്തിവാദി രവിചന്ദ്രൻ സ്വാഗതം ചെയ്യുന്നുണ്ട്.😂

 അതുപോലെ അക്ബർ സാഹിബ് ഖുർആനിലെ ഭ്രൂണശാസ്ത്രം എന്ന വിഷയം അപക്വമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.ശാസ്ത്രത്തിന് ഒപ്പിച്ച പരിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് നമ്മൾ ഇവിടെ കാണുന്നത്. വർഷങ്ങൾക്കു ശേഷം ശാസ്ത്രം മാറുമ്പോൾ വീണ്ടും ദുർവ്യാഖ്യാനിക്കുന്ന ഗതികേട് വരുന്നു.
 
അടുത്തത്: ഖുർആനിലെ ഭ്രൂണശാസ്ത്രം ബർ സാഹിബിന് ദുർവ്യാഖ്യാനിക്കാൻ വന്നത് എന്തുകൊണ്ട്? ( തുടരും)

അടിക്കുറിപ്പ്: വർഷങ്ങൾക്ക് മുമ്പ് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു. കയറോ മ്യൂസിയത്തിലുള്ള ഫിർഔനിനെ ജഡം ഖുറാനിൽ പറയുന്ന ഫിർഔൻ അല്ല എന്ന് സ്ഥാപിച്ചുകൊണ്ട്. ഞാൻ കയറോ മ്യൂസിയം സന്ദർശിച്ച ശേഷമാണ് അത് എഴുതിയത്. അപ്പോൾ വിരുദ്ധം വിഭാഗത്തിലെ പ്രവർത്തകർ എൻറെ പോസ്റ്റിനു താഴെ തെറിവിളിച്ചുകൊണ്ട് കമൻറ് എഴുതിയിരുന്നു.!! ഇപ്പോൾ വിസ്ഡം വിഭാഗത്തിന ന്റെ നേതാവ് അബ്ദുള്ള ബാസിൽ തന്നെ ഇക്കാര്യം ശരിവെക്കുകയും ഒരു വീഡിയോ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിനെ ലിങ്കിൽ പോയി ഈ വീഡിയോ കാണുക.
https://youtu.be/Cvyn1t13f4Y

Monday, September 19, 2011

ബുഖാരി ഹദീസും സുലൈമാന്‍ നബിയും പിന്നെ നൂറു ഭാര്യമാരും.!

ബുഖാരി ഹദീസ്‌ ഗ്രന്ഥം എന്റെ വെബ്സിറ്റുകളില്‍ പ്രസിദീകരിച്ചു !ഇതിലുള്ള നബിക്ക് സിഹ്ര്‍ ബാടിച്ചു എന്നാ ഹദീസ്‌ ഖുര്‍ആന്‍ വിരുദ്ധ ആയതിനാല്‍ വിശ്വസനീയമല്ല ..അതുപോലെ സുലൈമാന്‍ നബി ഒരു രാത്രികൊണ്ട് നൂറു ഭാര്യമാരുമായി ബന്ധപ്പെട്ടു എന്നുള്ളതും .!കാരണം ഒരു ഭാര്യയുടെ കൂടെ പത്തു മിനിറ്റ്‌
എന്ന് കൂട്ടിയാല്‍ തന്നെ 1000mintes==16hrs=!!എങ്ങനെ നോക്കിയാലും വിശ്വസനീയം അല്ല..അതുപോലെ പല വൈരുദ്യങ്ങളും ഉണ്ട്..ഗ്രന്ഥം നോക്കുക .ഞാന്‍ ഹദീസുകള്‍ക്ക് കമന്റ്‌ എഴുതിയിട്ടുണ്ട് .അതുപോലെ പല ഹദീസുകളും വിമര്‍ശന വിധേയം ആണെന്ന് പല പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്..വിശ്വസിക്കുന്നതിനു മുന്പ് വിമര്‍ശിച്ച പണ്ഡിതന്മാരുടെ അഭിപ്രായം ആരായുക.!http://www.magicinislam.com/bukhari_hadees_tafseers.html.
http://www.magicinislam.com/magic/bukhari_hadees_.html

Sunday, September 18, 2011

സിഹ്ര്‍ :ആഫ്രികയില്‍ സംഭവിക്കുന്നത് എന്ത്??

യേശുവിനെയും മറിയമിനെയും ഇലഹാക്കുകയും അതിന്റെ പേരില്‍ പൌരോഹിത്യം ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു കലഗട്ടത്തിലാണ് ഇസ്ലാമിന്റെ അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത്.എന്നാല്‍ ക്രിസ്ത്യന്‍ പൌരോഹിത്യം ഒളിഞ്ഞും തെളിഞ്ഞും അന്ധവിശ്വസാങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കൂട്ട് നിന്ന്.അതിനു വളക്കൂരുള്ള മണ്ണ് അവര്‍ എന്നും കണ്ടെത്തി.അങ്ങനെ ഉള്ള ഒരു സ്ഥലം ആണ് നിജീരിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം..അവിടെ സിഹിരില്‍ ഉള്ള വിശ്വാസം പഠിപ്പിക്കുകയും .സിഹ്രു ബാധിച്ചു എന്ന് പറഞ്ഞു കുട്ടികളെ വീട്ടില്‍നിന്നു പുറത്താക്കുകയും ജിന്നിനെ അല്ലെങ്ങില്‍ പിശാചിനെ ഇറക്കാന്‍ പാതിരിമാര്‍ നടത്തുന്ന പല വിദ്യകളും ,ബാധിക്കപ്പെട്ട കുഞ്ഞുങ്ങളെ കൊന്നുടുക്കുയും ചെയ്യുന്നത് ഈ ആധുനിക കലഗട്ടത്തില്‍ ആണ്..ഇത് ആധുനിക ലോകത് വളരെ ശ്രദ്ദ നേടിയ ഒന്നാണ്.അങ്ങനെയുള്ള ഒരു വീഡിയോ നോക്കുക.

സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലേ ഇ ക്രൂരതകള്‍ ഉണ്ടാവുന്നത്??എത്ര കുട്ടികളാണ് അവര്‍ സിഹ്രു ചെയ്തു എന്ന് ആരോപിച്ചു കൊല്ലപ്പെട്ടത്??എന്തിനു ഉത്തമ സമുദായമായ നമ്മള്‍ ഈ സിഹ്ര്‍ വിശ്വാസം കൊണ്ട് നടക്കുന്നു??

ഈ അവസരത്തില്‍ ഇസ്ലാമിന്റെ പേരില്‍ ആയിരക്കണക്കിന് വെബ്സൈറ്റുകള്‍ നിര്‍മിച്ചു പ്രചരണം നടത്തുന്ന ജിന്ന് സലഫികള്‍ ഈ യാഥാര്‍ത്യങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്നു..കാരണം അവരും സിഹ്ര്‍ വിശ്വാസങ്ങളും ജിന്നിറക്കലും തുടങ്ങിയപ്പോള്‍ നിജീരിയന്‍ കുട്ടികള്‍ക്ക് സിഹ്രു ബാധിച്ചിട്ടില്ല എന്ന് ദൈര്യമായി പറയാന്‍ അവര്‍ക്ക് ആകുന്നില്ല..ബാധ ഇല്ലാതാക്കാനും അവരുടെ പക്കല്‍ വഴികള്‍ കുറവാണ്.(ഇസ്ലാമില്‍ സിഹ്രു ബാധ ഇല്ലാത്തതുകൊണ്ട്.!).അവര്‍ക്ക് അടിസ്ഥാനപരമായ വിശ്വാസങ്ങളില്‍ മാര്‍ഗബ്രംശം സംഭവിച്ചു..ഇപ്പോള്‍ ഇവര്‍ക്കിടയില്‍ ചൂഷണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് പാശ്ചാത്യ സന്നദ്ദ സങ്ങടനകല്‍ ആണ്.പാശ്ചാത്യ ക്രിസ്ത്യന്‍ സഭകള്‍ തെന്നെ ആണ് നിജീരിയയില്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് വേറെ ഒരു തമാശ.!അതുപോലെ തന്നെയാണ് ആഗോള ജിന്ന് സലഫികള്‍ കേരളത്തില്‍ അടിചിരക്കലിനു എതിരാനെങ്ങില്‍ മാറ്റി സ്ഥലങ്ങളില്‍ അവര്‍ ജിന്നിനെ അടിചിരക്കാന്‍ സഹായിക്കുന്നു.ഇമാം ഹന്ബലിന്റെ തെളിവും കൊണ്ടുവരും.

ഇങ്ങനെയുള്ള വിശ്വസ പഠിപ്പിക്കുകയും അത് പല സൗദി കുടുന്ബങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ജിന്ന് ബാടിച്ചു എന്ന് അവര്‍ കരുതി.ജിന്ന് ബാധ എടുക്കാന്‍ ഖുരനിലോ ഹദീസിലെ നിര്‍ദേശങ്ങള്‍ ഇല്ലാത്തതു കണ്ടപ്പോള്‍ അവര്‍തിലെ ജിന്ന് ഇറക്കി ലാഭം കൊയ്യുന്ന ക്രിസ്ത്യന്‍ ചര്ചിലേക്ക് പോകുന്ന കാഴ്ച കാണുക.